Map Graph

എരുമേലി നോർത്ത്

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലുൾപ്പെട്ട ഒരു ഗ്രാമമാണ് എരുമേലി നോർത്ത്. ഇത് മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടിരിക്കുന്നു. മുണ്ടക്കയം. ഇടുക്കി ജില്ലയുടെ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ ഗ്രാമം ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 34 കിലോമീറ്റർ തെക്കുകിഴക്കായും കാഞ്ഞിരപ്പള്ളി താലൂക്കിന് 6 കിലോമീറ്റർ തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്നു. 2011-ലെ കനേഷുമാരിയിൽ ഈവിടെ 40,511 ജനസംഖ്യയുണ്ടായിരുന്നു. എരുമേലി നോർത്ത് ഗ്രാമം പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു.

Read article